നേമം: കരുതൽ തടങ്കൽ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഗുണ്ട മറ്റൊരു കേസിൽ പിടിയിലായി. പള്ളിച്ചൽ കുളങ്ങരക്കോണം ആയക്കോണം മേലെ പുത്തൻവീട്ടിൽ അനീഷാണ് (27) പിടിയിലായത്. നേമം, മാരായമുട്ടം, മലയിൻകീഴ്, നരുവാമൂട് സ്റ്റേഷൻ പരിധികളിൽ മോഷണം, കൊലപാതകശ്രമം, പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതിയെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു. കാപ്പ നിയമപ്രകാരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കൽ കഴിഞ്ഞ ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ 19ന് കുളങ്ങരക്കോണത്തുവച്ച് നടുക്കാട് സ്വദേശിനി ജഗദമ്മ, സഹോദരൻ ബാബു എന്നിവരെ ആക്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റുചെയ്‌തത്. നരുവാമൂട് എസ്.ഐ പത്മചന്ദ്രൻ നായർ, എ.എസ്.ഐ ജോയി, എസ്.സി.പി.ഒ ബൈജു, സി.പി.ഒമാരായ പ്രദീപ്കുമാർ, ഷിജുലാൽ, സുനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.