തിരുവനന്തപുരം : വാളയാർ കേസ് പുനരന്വേഷണം നടത്തി കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പുവരുത്തുക, തെളിവ് നശിപ്പിച്ച പൊലീസുകാരെ സർവീസിൽ നിന്നു നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടനയും സ്ത്രീ സുരക്ഷാ സമിതിയും സംയുക്തമായി പ്രതിഷേധ കൂട്ടായ്മ നടത്തി. ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.കുമാർ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന ജില്ലാ പ്രസിഡന്റ് എസ്.മിനി, സെക്രട്ടറി എ.സബൂറ, സ്ത്രീ സുരക്ഷാ സമിതി ജില്ലാ പ്രസിഡന്റ് എൽ.ഹരിറാം, മദ്യവിരുദ്ധ സമരസമിതി പ്രസിഡന്റ് പി.എസ്.ഗോപകുമാർ, ജർമി റോയ്, ജനകീയ കൂട്ടായ്മ നേതാവ് അഷ്റഫലി എന്നിവർ സംസാരിച്ചു.