കിളിമാനൂർ : ഉപജില്ല സ്കൂൾ കായികമേള 2,3 തീയതികളിൽ കിളിമാനൂർ ഗവൺഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.സബ് ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിലായി അറുന്നൂറോളം കായിക താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും.യോ​ഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ് ഉദ്ഘാടം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.രാജു,യു.എസ്.സുജിത്ത്,ഹരീഷ് ശങ്കർ,എസ്.രാഖി,എസ്.അജിത തുടങ്ങിയവർ സംസാരിച്ചു.