biju

നെടുമങ്ങാട്: ഇരുമ്പ സ്വദേശിയായ സുനിൽകുമാറിനെ പഴകുറ്റി കല്ലിംഗൽ റോഡിൽ തടഞ്ഞു നിറുത്തി ദേഹോപദ്രവം ഏല്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. കവടിയാർ മുട്ടട കോണ്ടൂർ ഫ്ളാറ്റിന് സമീപം പറയാട്ടുമൂല പണയിൽ വീട്ടിൽ ഓലപീപ്പി എന്ന് വിളിക്കുന്ന ബിജു (40), പനവൂർ മൊട്ടക്കാവ് കഴക്കുന്ന് സി.എസ്‌.ഐ പള്ളിക്ക് സമീപം അദ്വൈതം വീട്ടിൽ ദിനേശ് (42), കവടിയാർ മുട്ടട പറയാട്ടുമൂല പാറയിൽ ദേവീ ക്ഷേത്രത്തിന് സമീപം രമ്യാ നിവാസിൽ രാജേഷ് (35), കുടപ്പനക്കുന്ന് പ്രിയദർശിനി നഗർ മാങ്കുളം വീട്ടിൽ ഷാനാസ് (38), കവടിയാർ കുറവൻകോണം ടി.ടി.സിക്ക് സമീപം ചരുവിള വീട്ടിൽ ടി സി 20/1619 ൽ രാജേഷ് (35), മെഡിക്കൽ കോളേജ് അർച്ചനാ നഗറിൽ പാറോട്ടുവിള വീട്ടിൽ നിധീഷ് (35) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ തിരുവനന്തപുരം സിറ്റിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സുനിൽ ഗോപി, എ.എസ്‌.ഐ വേണു, സാബിർ, സി.പി.ഒ രതീഷ്, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.