inter-milan
inter milan

റോം : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ബ്രെഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത മുൻ ചാമ്പ്യൻമാരായ ഇന്റർമിലാൻ സീസണിൽ ആദ്യമായി ഒന്നാംസ്ഥാനത്തേക്ക് ഉയർന്നു. നിലവിലെ ചാമ്പ്യൻമാരായ യുവന്റസിനെയാണ് ഇന്റർ പോയിന്റ് പട്ടികയിൽ മറികടന്നത്.

23-ാം മിനിട്ടിൽ ലൗതാരോ മാർട്ടിനെസും 63-ാം മിനിട്ടിൽ റൊമേലു ലുക്കാക്കുവും നേടിയ ഗോളുകൾക്കാണ് ഇന്റർ വിജയം കണ്ടത്. 76-ാം മിനിട്ടിലെ ഇന്റർ താരം സ്ക്രീനിയാറുടെ സെൽഫ് ഗോളാണ് ബ്രെഷ്യയ്ക്ക് ആശ്വാസമായത്.

10 മത്സരങ്ങളിൽനിന്ന് 25 പോയിന്റാണ് ഇന്ററിനുള്ളത്. യുവന്റസിന് 9 മത്സരങ്ങളിൽ നിന്ന് 23 പോയിന്റും.