കിളിമാനൂർ:വാളയാറിലെ സഹോദരിമാർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു കിളിമാനൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂരിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. പൊലീസ് കോടതിയിൽ സമർപ്പിച്ച കേസിന്റെ കുറ്റപത്രം കത്തിച്ചു പ്രതിഷേധിച്ചു. കെ.എസ്.യു കിളിമാനൂർ മേഖലാ പ്രസിഡന്റ് അജ്മൽ അദ്ധ്യക്ഷത വഹിച്ച യോഗം യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ജി.ജി. ഗിരികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ സെക്രട്ടറി ആദേഷ് സുധർമ്മൻ, വിഷ്ണു കൽപ്പടയ്ക്കൽ, ആകാശ്, ഷിജാസ്, കണ്ണൻ,നിഖിൽ, ശ്രീകുട്ടൻ എന്നിവർ സംസാരിച്ചു.