തിരുവനന്തപുരം: വിജിലൻസ് വാരാചരണത്തിന്റെ ഭാഗമായി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയും പേയാട് കോളേജ് ഒഫ് ആർകിടെക്ച്ചറും ചേർന്ന് സെമിനാർ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന സെമിനാറിൽ പ്രമുഖർ പങ്കെടുക്കും. മരട് ഫ്‌ളാറ്റ്, പാലാരിവട്ടം പാലം, മഹാപ്രളയം എന്നിവയുടെ പശ്ചാത്തലത്തിൽ നഗരങ്ങളിലെ സുരക്ഷിതമായ അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കൽ എന്ന വിഷയത്തെക്കുറിച്ച് ആർക്കിടെക്ട് ജി. ശങ്കർ, അഭിഭാഷകൻ അജയകുമാർ,സി.ബി.ഐ റിട്ട.എസ്.പി.രഘുകുമാർ,റിട്ട.ചീഫ് ടൗൺ പ്ലാനർ ജേക്കബ് ഈശോ,ആർകിടെക്ട് കെ.സുധീർ, ന്യൂ ഇന്ത്യാ അഷ്വറൻസിലെ ആര്യ ബി. രാജ് എന്നിവർ സംസാരിക്കും.