വർക്കല: ഗവ. മോഡൽ എച്ച്.എസ്.എസിൽ സ്‌കൂൾ കലോത്സവുമായി ബന്ധപ്പെട്ട് പൊലീസും വിദ്യാർത്ഥികളും ഏറ്റമുട്ടിയ സംഭവത്തിൽ

പൊലീസ് വീഴ്ചയെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് റൂറൽ ഡിവൈ.എസ്.പി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവായി. വി. ജോയി എം.എൽ.എയുടെ നേതൃത്വത്തിൽ വർക്കല ബി.ആർ.സിയിൽ നടന്ന യോഗത്തിൽ പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കാനും നാളെ മുതൽ സ്‌കൂൾ തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചു. സ്‌കൂൾതല അന്വേഷണം ഹയർസെക്കൻഡറി വിഭാഗം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ നടത്തുമെന്ന് ആർ.ഡി.ഒ അറിയിച്ചു. വർക്കല നഗരസഭാ വൈസ് ചെയർമാൻ എസ്. അനിജോ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ, വിവിധ സംഘടനാ പ്രതിനിധികളായ അഡ്വ.എഫ്. നഹാസ്, നിതിൻ നായർ, സുനിൽ എസ്, ഷിജു അരവിന്ദ്, സി. അജയൻ, അജുലാൽ, ലെനിൻ, മനുരാജ്, ഭരത്, സുധി, നൗഫൽ, അഖിൽ രാജ് തുടങ്ങിയവരും പങ്കെടുത്തു.