തിരുവനന്തപുരം: വാളയാർ പീഡനക്കേസ് സി.ബി.ഐക്ക് കൈമാറി പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോർച്ച സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. സ്വപ്നജിത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെയും നിയമമന്ത്രി എ.കെ. ബാലന്റെയും കോലം കത്തിച്ചു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ, ജില്ലാ ജനറൽ സെക്രട്ടറി പാറയിൽ മോഹനൻ, ജില്ലാ നേതാക്കളായ പുഞ്ചക്കരി രതീഷ്, വക്കം സുനിൽ, വർക്കല ശ്രീനി, രാജാജി നഗർ മനു, നേമം ബിജു, മഹേഷ് എന്നിവർ സംസാരിച്ചു.