kovalam

കോവളം: കോവളത്ത് പാലസ് ജംഗ്ഷനിൽ അഞ്ജാത വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 70 വയസുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. 165 സെന്റിമീറ്റർ ഉയരവും ഇരുനിറവും ഒത്ത ശരീരവും വെള്ളയിൽ ഗ്രേയും ഓറഞ്ചും നിറത്തിലുള്ള കളങ്ങളോടുകൂടിയ ഹാഫ് കൈ ഷർട്ടും നീലയും വെള്ളയും നിറങ്ങളിലുള്ളതുമായ ചെക്ക് ലുങ്കിയും കടും നീല നിറത്തിലുള്ള ബനിയനുമാണ് വേഷം. കോവളം പൊലീസ് സ്ഥലത്തെത്തി നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോവളം പൊലീസുമായി ബന്ധപ്പെടുക.ഫോൺ:9497947102,9497980000