കല്ലമ്പലം:കർഷകർക്കായുള്ള ബ്ലോക്കുതല വിള ആരോഗ്യ പരിപാലന പദ്ധതി സംഘടിപ്പിച്ചു.കരവാരം കൃഷിഭവനിൽ സംഘടിപ്പിച്ച പരിപാലന പദ്ധതിയുടെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുഭാഷ് നിർവഹിച്ചു. കരവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ചാത്തന്നൂർ കൃഷി ഓഫീസർ പ്രമോദ് കർഷകർക്കുളള ക്ലാസ് നയിച്ചു.പരിശീലന പരിപാടിയിൽ ബ്ലോക്ക് പരിധിയിലെ മുഴുവൻ കൃഷി ഭവൻ ജീവനക്കാരും,കർഷകരും പങ്കെടുത്തു.കരവാരം കൃഷി ഓഫീസർ ബിനിജോസ് സ്വാഗതം പറഞ്ഞു.