1

നേമം: വെളളായണി എം.എൻ.എൽ.പി.എസ് കലോത്സവം കല്ലിയൂർ പഞ്ചായത്തംഗം മനോജ് കെ.നായർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സബീന അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് രാജി ആർ.നായർ സ്കൂളിന്റെ ജൈവകൃഷി വികസനത്തിന് 100 ഗ്രോ ബാഗുകൾ സെറ്റു ചെയ്യുന്നതിനായി 10,000 രൂപ സംഭാവന നൽകി. എച്ച്.എം ഷാജി സ്വാഗതവും എസ്.ആർ.ജി കൺവീനർ ഗീത നന്ദിയും പറഞ്ഞു.