sndp-yogam

നെടുമങ്ങാട് : എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ നേതൃത്വ പരിശീലന ക്യാമ്പ് 3ന് രാവിലെ 9.30 ന് പാലോട് വൃന്ദാവനം കൺവൻഷൻ സെന്ററിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്‌ഘാടനം ചെയ്യും.യൂണിയൻ ചെയർമാൻ എ.മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ രാജേഷ് നെടുമങ്ങാട് സ്വാഗതം പറയും.പി.എസ്.സി പരീക്ഷയിൽ നേടിയ അഭിലാഷ് വെള്ളനാടിനെ ജനറൽ സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിക്കും.എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ.പ്രദീപ് കുറുന്താളി, യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ വി.കെ.ചന്ദ്രമോഹൻ,ജെ.ആർ ബാലചന്ദ്രൻ,യൂത്ത് മൂവ്മെന്റ് ചെയർമാൻ നന്ദിയോട് രാജേഷ്,കൺവീനർ പഴകുറ്റി അനിൽകുമാർ,വനിതാസംഘം ചെയർപേഴ്‌സൺ ലതാകുമാരി,കൺവീനർ കൃഷ്ണ റൈറ്റ് എന്നിവർ സംസാരിക്കും.അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം ഗോപാലൻ റൈറ്റ് നന്ദി പറയും.10.30ന് സംഘടനാ പ്രവർത്തനം എന്ന വിഷയത്തിൽ മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബും ഉച്ചയ്ക്ക് 2ന് യോഗവും സംഘടനാ പ്രവർത്തനവും എന്ന വിഷയത്തിൽ കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശിയും ക്ലാസ് നയിക്കും.അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം ഡോ.എസ്.പ്രതാപൻ നന്ദി പറയും.