കുഴിത്തുറ:കന്യാകുമാരി കുളച്ചലിൽ കനത്ത മഴയിൽ വീടിടിഞ്ഞ് വൃദ്ധ മരിച്ചു.കുളച്ചൽ തെക്കനംകോട് കാട്ടാവിള സ്വദേശി തങ്കയ്യന്റെ ഭാര്യ മരിയമ്മദാനിലാൾ (75)ആണ് മരിച്ചത്.മരിയമ്മദാനിലാളിന്റെ മക്കൾ ഗൾഫിലാണ്.അതിനാൽ വീട്ടിൽ ഒറ്റക്കായിരുന്നു .ബുധനാഴ്ച്ച രാത്രി പത്തരയ്ക്കായിരുന്നു സംഭവം.വീടിടിഞ്ഞ് ഉറങ്ങിക്കിടന്ന മരിയമ്മദാനിലാളിന്റെ പുറത്തുകൂടി വീഴുകയായിരുന്നു.നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മരിയമ്മദാനിലാൾ മരിച്ചു.
|