r-watherrg

കുഴിത്തുറ: 'മഹ' ചുഴലിക്കാറ്റുമൂലം കന്യാകുമാരി ജില്ലയിലും കനത്ത മഴ. ജില്ലയൊട്ടാകെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ബുധനാഴ്ച രാത്രി ആരംഭിച്ച മഴ ഇന്നലെയും തുടർന്നു. നഗർകോവിലിലും പരിസരത്തുമാണ് കൂടുതൽ പെയ്തത്. റോഡുകളിലും ജനവാസകേന്ദ്രങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയിൽ 23 വീടുകൾ ഇടിഞ്ഞുവീണു. ജലനിരപ്പ് ഉയർന്നതുമൂലം ചിറ്റാർ, പെരുഞ്ചാണി ഡാമുകൾ തുറന്നുവിട്ടു. ചിറ്റാർ ഡാമിൽ നിന്ന് 800 ഘനയടി ജലവും പെരുഞ്ചാണിയിൽ നിന്ന് 4000 ഘനയടി ജലവുമാണ് തുറന്നുവിട്ടത്. കുഴിത്തുറ, ചിതറാൽ, തിക്കുറിശ്ശി, വൈക്കലൂർ എന്നിവിടങ്ങളിൽ ആറ്റിൻകരയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ആറ്രിൽ കുളിക്കുന്നതിന് തൃപ്പരപ്പിൽ വിലക്കേർപ്പെടുത്തി.