മലയിൻകീഴ്:വിളപ്പിൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം 8 മുതൽ 10 വരെ നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 5ന് മുൻപ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ടോ വെബ് സൈറ്റിലൂടെ ഓൺലൈനായും പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.2019 ആഗസ്റ്റ് ഒന്നിന് 15 വയസ് തികഞ്ഞവർക്കും 40 വയസ് കഴിയാത്തവർക്കും കേരളോത്സവത്തിൽ പങ്കെടുക്കാം.രജിസ്റ്റർ ചെയ്യുമ്പോൾ തിരിച്ചറിൽ രേഖയുടെ പകർപ്പ് ഉൾപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുൽ വൈകിട്ട് 5 വരെ അറിയാവുന്നതാണ്.