തിരുവനന്തപുരം:പ്രമുഖ മാദ്ധ്യമപ്രവർത്തകനും കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറുമായിരുന്ന എൻ. രാമചന്ദ്രന്റെ സ്മരണയ്ക്കായി എൻ. രാമചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സമഗ്ര സംഭാവനാ പുരസ്കാരം ഫുട്ബാൾതാരം ഐ.എം വിജയന്. 50,000 രൂപയും ബി.ഡി.ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
പുരസ്കാരം നവംബർ നാലിനു വൈകിട്ട് അഞ്ചിന് മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഭാവർമ്മ, സെക്രട്ടറി പി.പി.ജയിംസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്റി ഇ.പി ജയരാജൻ അദ്ധ്യക്ഷനാകും. ബാഡ്മിന്റൺ താരം യു. വിമൽകുമാറിനെ ചടങ്ങിൽ ആദരിക്കും. എൽ.എൻ.സി.പി ഡയറക്ടർ ജി. കിഷോർ അനുസ്മരണ പ്രഭാഷണം നടത്തും.