തിരുവനന്തപുരം: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന വനിതാ സമ്മേളനം നാളെ അദ്ധ്യാപക ഭവനിൽ നടക്കുമെന്ന് നിർവാഹക സമിതി അംഗം ശ്രീലത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10.30ന് രമ്യാ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യും. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12ന് നടക്കുന്ന പ്രതിനിധി സമ്മേളനം അസോസിയേഷൻ പ്രസിഡന്റ് വി.കെ. അജിത്കുമാറും സമാപന സമ്മേളനം വൈസ് പ്രസിഡന്റ് ജീവൽശ്രീ പി. പിള്ളയും ഉദ്ഘാടനം ചെയ്യും. ജില്ലാ ജോയിന്റ് സെക്രട്ടറി ഡെയ്‌സി ഡാനിയേൽ, വനിതാ ഫോറം ചെയർപേഴ്‌സൺ ലൈജു സി. ദാസ്, സജീന തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.