കിളിമാനൂർ: മഞ്ഞപ്പാറ മുസ്ലിം ജമാ-അത്തിൽ നബിദിനാഘോഷങ്ങൾക്ക്, തുടക്കം കുറിച്ചു. ജുമാ -അത്ത് പ്രസിഡന്റ് അഹമ്മദ് കബീർ പതാക ഉയർത്തി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്രാഞ്ച് പള്ളികളിൽ ഉൾപ്പെടെ നബിദിനം വരെയുള്ള ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ അറബി കലാമത്സരങ്ങളും നബിദിന ഘോഷയാത്ര, ദഫ്‌മുട്ട് എന്നിവ നടക്കും. നബിദിന ദിവസം രാവിലെ 8.30 ന് ജമാ-അത്തിൽ പുതുതായി നിർമ്മിക്കുന്ന നമസ്കാര പള്ളിയുടെ തറക്കല്ലിടൽ കർമ്മം ചന്ദനത്തോപ്പ് എ.ഷിഹാബുദീൻ മൗലവി നിർവഹിക്കും. പതാക ഉയർത്തൽ പരിപാടിയിൽ ജമാ-അത്ത് ചീഫ് ഇമാം മുസ മിൽ മൗലവി, ജനറൽ സെക്രട്ടറി ബി.ഷാജഹാൻ, വൈസ് പ്രസിഡന്റ് എസ്.നസീർ, ട്രഷറർ നാസിമുദീൻ, അബ്ദുൽ വാഹിദ്, എ. ഇർഷാദ് എന്നിവർ പങ്കെടുത്തു.