തിരുവനന്തപുരം:കേശവദാസപുരം എൻ.എസ്.എസ് കരയോഗ വജ്രജൂബിലി ആഘോഷം കേശവദാസപുരം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 3ന് നടക്കുമെന്ന് പ്രസിഡന്റ് സി.വി.ഗോപിനാഥൻ നായർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.രാവിലെ 10.30ന് എൻ.എസ്.എസ് പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായർ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത്കുമാർ അദ്ധ്യക്ഷത വഹിക്കും.കരയോഗം മുൻ പ്രസിഡന്റുമാരെയും 80വയസ് പൂർത്തിയായ കരയോഗം അംഗങ്ങളെയും ആദരിക്കും.ചികിത്സാസഹായവും കലാമത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.സെക്രട്ടറി ആർ.ശങ്കരൻകുട്ടി,പ്രോഗാം കമ്മി​റ്റി കൺവീനർ ജി.ബാലചന്ദ്രൻ,ഡി.വി.സജീവൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.