നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ ആതിഥേയത്വത്തിൽ ഡിസംബർ ഒന്നിന് നടക്കുന്ന ലത്തീൻ കത്തോലിക്ക സംഗമത്തിന്റെയും കെ.എൽ.സി.എ സംസ്ഥാന സമ്മേളനത്തിന്റെയും മുന്നോടിയായി വ്ളാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വ്ളാത്താങ്കര ഫെറോന സ്വാഗതസംഘം ഓഫീസ് രൂപത ശുശ്രൂഷ കോ- ഓർഡിനേറ്റർ മോൺ. വി.പി. ജോസ് ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ.ടോണി മാത്യു, രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ആറ്റുപുറം നേശൻ, കെ.എൽ.സി.എ സംസ്ഥാന സമിതി അംഗം ഉഷകുമാരി, രൂപത വൈസ് പ്രസിഡന്റ് വി.എസ്, അരുൺകുമാർ, കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ, സോണൽ പ്രസിഡന്റ് സുനിൽ .ഡി.ജെ, സെക്രട്ടറി വർഗീസ് .ടി, പീറ്റർ തോമസ്, ഡി. ഫ്രാൻസിസ്, ഷൈല മാർക്കോസ്, എ. പ്രഭ, യൂണിറ്റ് പ്രസിഡന്റ് സി.എം. ബർണാഡ്, ഇടവക സെക്രട്ടറി ജോൺസ് രാജ്, എം.ആർ. സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു.