ബാലരാമപുരം: പുരോഗമനകലാസാഹിത്യ സംഘം നേമം മേഖലാ സമ്മേളനം സംസ്ഥാനകമ്മിറ്റിയംഗം ഡോ.പി സോമൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് എ.എസ് മൻസൂർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സി.അശോകൻ സംഘടനാ റിപ്പോർട്ടും കെ.വിജയകുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.ജില്ലാ പ്രസിഡന്റ് കാരക്കാമണ്ഡപം വിജയകുമാർ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.എൻ.സരസമ്മ,ജില്ലാ വൈസ് പ്രസിഡന്റ് ആർ.ശ്രീകണ്ഠൻ,വിതുര ശിവനാഥ് എന്നിവർ പ്രസംഗിച്ചു.വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി ആദരിച്ചു.എസ്.വിജയകുമാർ സ്വാഗതവും അഡ്വ. രാജഗോപാലൻ നായർ നന്ദിയും പറഞ്ഞു.ഭാരവാഹികൾ: ആർ.മധുസൂദനൻ നായർ (പ്രസിഡന്റ് ), കെ.വിജയകുമാർ (സെക്രട്ടറി).