ആറ്റിങ്ങൽ: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചിറയിൻകീഴ് താലൂക്കിൽ അഞ്ചുവീടുകൾ തകർന്നു. അഞ്ചിടത്ത് മരം കടപുഴകി. കരവാരം വില്ലേജിൽ ഒരുവീട് പൂർണമായും ഒരു വീട് ഭാഗികമായും തകർന്നു. ആലംകോട് വില്ലേജിൽ രണ്ട് വീടുകളും കിഴുവിലം വില്ലേജിൽ ഒരുവീടും തകർന്നു. കടയ്ക്കാവൂർ തെക്കുംഭാഗം തെറ്റിമൂല കായൽവാരം വീട്ടിൽ ലതയുടെ വീടിനു മുകളിലേക്ക് മരം വീണു. അയിലം നെല്ലിമൂട്ടിൽ വലിയ തേക്ക് മരം കടപുഴകി. ചെമ്പകമംഗലത്ത് പുളിവാക റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ആറ്റിങ്ങലിൽ നിന്നു ഫയർഫോഴ്സ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.