gandhiji

മുടപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 35-ാമത് രക്തസാക്ഷിത്വ ദിനം യൂത്ത് കോൺഗ്രസ് അഴൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം, പുഷ്പാർച്ചന, ജനാധിപത്യ സംരക്ഷണ പ്രതിജ്ഞ എന്നിവയോടെ ആചരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. അഴൂർ മാർക്കറ്റ് ജംഗ്ഷനിൽ രഞ്ജിത്ത് പെരുങ്ങുഴിയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണപരിപാടിയിൽ കോൺഗ്രസ് നേതാക്കളായ വി.കെ. ശശിധരൻ, അഴൂർ വിജയൻ, കെ. ഓമന, ജി. സുരേന്ദ്രൻ, എ.ആർ. നിസാർ, എസ്.ജി. അനിൽകുമാർ, മാടൻവിള നൗഷാദ്, ഷാബുജാൻ, അഴൂർ രാജു, അഖിൽ അഴൂർ, രാഹുൽ അഴൂർ, കോളിച്ചിറ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പെരുങ്ങുഴി, നാലുമുക്ക് ജംഗ്ഷനുകളിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.