വക്കം: വാളയാറിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കുടുംബത്തിന് നീതി നിഷേധിച്ചതിൽ പ്രതിഷേധിച്ചും കോൺഗ്രസ് വക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ ജ്വാല സംഘടിപ്പിച്ചു. വക്കം ചന്തമുക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച സ്നേഹജ്വാലയിൽ മണ്ഡലം പ്രസിഡന്റ് എൻ. ബിഷ്ണു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ ഗണേഷ് , രവീന്ദ്രൻ, ലാലിജ, താജു നിസ്സ, കോൺഗ്രസ് നേതാക്കളായ അഡ്വ. നിതിൻ, പ്ലാവിള ജോസ് ,ഐ.എൻ.ടി.യു.സി നേതാവ് വക്കം യു.പ്രകാശ്, ബിജി ഉണ്ണി, സബീർബഷീർ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഫൈസൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ, ചിക്കു സഞ്ജു ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.