run-for-unity

വർക്കല:സർദാർ വല്ലഭായ് പട്ടേലിന്റെ 143-ാമത് ജന്മദിനം ദേശീയ ഐക്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി അയിരൂർ എം.ജി.എം മോഡൽ സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾ ഐക്യത്തിനുവേണ്ടിയുള്ള കൂട്ട ഓട്ടം നടത്തി. വർക്കല മൈതാനിയിൽ നിന്നാരംഭിച്ച കൂട്ട ഓട്ടത്തിന്റെ ഉദ്ഘാടനം വർക്കല സി.ഐ ജി.ഗോപകുമാർ നിർവഹിച്ചു.സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ,പ്രിൻസിപ്പൽ ഡോ.എസ്.പൂജ, അദ്ധ്യാപകരായ അനിഷ്കർ,മനോജ്കുമാർ, ശ്രീലോഗ്,ദീപ്തി, ബിന്ദു എന്നിവർ സംബന്ധിച്ചു.അപർണ സ്വാഗതവും ഷാസിയനൗഷാദ് നന്ദിയും പറഞ്ഞു.