ആറ്റിങ്ങൽ: തോന്നയ്‌ക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ അമ്മ അറിയാൻ എന്ന ബോധവത്കരണ ക്ലാസ് നടന്നു. ക്ലാസ് മുറികളിൽ വന്ന സാങ്കേതിക സജ്ജീകരണങ്ങളെക്കുറിച്ചും പാഠപുസ്‌തകത്തിലും പാഠവിനിമയത്തിലും വന്ന മാറ്റങ്ങളെക്കുറിച്ചും അമ്മമാർക്ക് ക്ലാസും സൈബർ സുരക്ഷ, സമഗ്ര പോർട്ടൽ എന്നിവയിൽ പരിശീലനവും നൽകി. ഹെഡ്മിസ്ട്രസ് എ. റസിയാബീവി ഉദ്ഘാടനം ചെയ്‌തു. ലത.ജി.എസ്, ഷഫീക്ക്. എ.എം, ജ്യോതിലാൽ. ബി, ഷാജി, ദിവ്യ.എൽ, വിനോദിനി, ജമീലാബീവി എന്നിവർ സംസാരിച്ചു.