വർക്കല: മഴ കനത്തതോടെ വർക്കല മേഖലയിൽ വീടുകൾക്ക് വ്യാപക നാശനഷ്ടം. തെറ്റിക്കുളം കുഴിവിളവീട്ടിൽ പ്രഭാകരന്റെ വീടിന്റെ ഭിത്തികൾ ഇടിഞ്ഞുവീണു. അമ്പിളിച്ചന്ത കാട്ടുവിളയിൽ സുഭാഷ് ഭാസ്കരന്റെ വീടിന്റെ അടുക്കളയുടെ ഒരുഭാഗം നിലംപൊത്തി. ഒറ്റൂർ തോപ്പിൽ പേരൂർ വീട്ടിൽ ആർ. ആശയുടെ വീട് ഭാഗികമായി തകർന്നു. ഒറ്റൂർ മുള്ളറംകോട് ചരുവിളയിൽ ലിസിയുടെ വീടിന്റെ അടുക്കളഭാഗവും ഭാഗികമായി തകർന്നു. പാളയംകുന്ന് ചിറ്റാറ്റുവിളയിൽ ഷാജിയുടെ വീട് ഭാഗികമായി തകർന്നു. പനയറയിൽ താരവിലാസത്തിൽ ബാബുവിന്റെ ആൾ താമസമില്ലായിരുന്ന വീടും ഭാഗികമായി തകർന്നു. പനയറ എണാറുവിള തെക്കതിൽ സജീവിന്റെ വീടിന്റെ ഭിത്തിയും ഇടിഞ്ഞുവീണു. വർക്കല തീരമേഖലയിൽ കടൽക്ഷോഭവും ശക്തമായ കാറ്റും വീശിയടിക്കുന്നുണ്ട്. പാപനാശം ഉൾപ്പെടെയുള്ള കടൽതീരത്തേക്ക് തിരമാലകൾ കൂടുതലായി അടിച്ചുകയറുന്നു. വിനോദസഞ്ചാരികൾക്കും ഇവിടെ നിയന്ത്റണം ഏർപ്പെടുത്തിയിട്ടുണ്ട്. ചിലക്കൂർ വള്ളക്കടവ് പ്രദേശങ്ങളിൽ വെള്ളം കയറി.