quiz

ബാലരാമപുരം:ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നേമം ബ്ലോക്ക് പൂങ്കോട് ഡിവിഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 14 ന് രാവിലെ 10ന് ഐ ആം ദ ബസ്റ്റ് എന്ന ശീർഷകത്തിൽ അയണിമൂട് രമ്യാകല്യാണമണ്ഡപത്തിലാണ് മത്സരം നടക്കുന്നത്.നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മത്സരാർത്ഥികളാവാം.എൽ.പി,​യു.പി,​എച്ച്.എസ്,​എച്ച്.എസ്.എസ് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം.എൽ.പി,​ യു.പി വിദ്യാർത്ഥികൾക്ക് എഴുത്ത് പരീക്ഷ മാത്രം.എച്ച്.എസ്,​എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ ഫൈനൽ മത്സരത്തിൽ പങ്കെടുക്കും. പൊതുവിജ്ഞാനം,ആനുകാലികം,​സ്വാതന്ത്ര്യസമരചരിത്രം,​ഭാഷ,​സാഹിത്യം എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങളുണ്ടാവുക.ജേതാക്കൾക്ക് ഐ ആം ദ ബസ്റ്റ് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കും.8ന് മുമ്പ് നേമം ബ്ലോക്ക് പഞ്ചായത്തിൽ പേര് രജിസ്റ്രർ ചെയ്യാം.