കിളിമാനൂർ: വർക്കല സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസിന്റെ നേതൃത്വത്തിൽ മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സുരക്ഷിത ഹാരം ആരോഗ്യത്തിന് ആധാരം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. നാം കഴിക്കുന്ന ആഹാരങ്ങളെക്കുറിച് നാം ബോധവാന്മാരാകാത്തത് കൊണ്ട് നമ്മുടെ ആരോഗ്യത്തിന് തന്നെ അത് ഹാനികരമാകുമെന്നും നിരവധി മാറാരോഗങ്ങൾക്ക് അത് കാരണമായിത്തീരുമെന്നും ക്ലാസിലൂടെ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. ആറ്റിങ്ങൽ സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ ഡോ. ജിഷാ രാജ് ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്.എസ്. വസന്തകുമാരി, പ്രിൻസിപ്പൽ ഇൻ ചാർജ് ജി. അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ന്യൂട്രിഷനിസ്റ്റ് ലക്ഷ്മി ശങ്കർ ക്ലാസിന് നേതൃത്വം നൽകി.