ആറ്റിങ്ങൽ: കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. ആറ്റിങ്ങൽ കടുവയിൽ കൊക്കോട്ടുകോണം ഗോപിക ഭവനിൽ അനിൽ കുമാറിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. വ്യാഴാഴ്ച രാത്രി പെയ്ത ശക്തമായ മഴയിലാണ് സംഭവം നടന്നത്. കിണറ്റിനോട് ചേർത്ത് വച്ചിരുന്ന പമ്പ്സെറ്റ് ഉൾപ്പെടെ കിണറിലേക്ക് പതിക്കുകയായിരുന്നു. രാത്രിയായതിനാലും പരിസരത്ത് ആരും തന്നെ ഇല്ലാതിരുന്നതിനാലും വൻ അപകടം ഒഴിവായി.