മുടപുരം: കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കുളിമുറിയും മതിലും തകർന്നു വീണു. ഉച്ചയ്ക്കാണ് സംഭവം. അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം മാധവ മന്ദിരത്തിലെ (നെടുവേലിവീട്) വിജിയുടെ വീടിന് സമീപമുള്ള കുളിമുറിയും അതിനോട് ചേർന്നുള്ള മതിലുമാണ് ഇടിഞ്ഞ് പൊതുവഴിയിൽ നിലം പതിച്ചത്. കുളിമുറിയും മതിലും ഇടവഴിയോട് ചേർന്നുള്ള മറ്റൊരു മതിലിൽ പതിച്ചതിനാൽ പ്രസ്തുത മതിലും ഗേറ്റ് കടുപ്പിച്ചിരുന്ന തൂൺകെട്ടിയും നിലംപതിക്കുകയായിരുന്നു. മുട്ടപ്പലം എസ്.ബി ഭവനിൽ സുദക്ഷിണയുടെ വീട്ടിലെ മതിലും തൂൺകെട്ടിയുമാണ് തകർന്നു വീണത്.