kerala-uni
kerala uni

പാർട്ട് III ബി.എ സപ്ലി​മെന്ററി (ആ​ന്വൽ സ്‌കീം) ഇംഗ്ലീഷ് പരീ​ക്ഷ​യുടെ അഭി​മു​ഖ​പ​രീക്ഷക്ക് അപേ​ക്ഷി​ച്ചി​ട്ടുള്ളവർക്ക് 7-ന് പാള​യത്തെ വിദൂ​ര​വി​ദ്യാ​ഭ്യാസ കേന്ദ്ര​ത്തിൽ രാവിലെ 10 മണി മുതൽ വൈവ നട​ത്തും.


സമ്പർക്ക​ക്ലാസ്സ്

ഒന്നാം സെമ​സ്റ്റർ ബി.കോം ക്ലാസു​കൾ (2019​-20 ബാച്ച്) രണ്ടു മുതൽ കാര്യ​വ​ട്ടത്തും കൊല്ലം ബി.എഡ് സെന്ററിലും ആരം​ഭി​ക്കും.

പരീക്ഷാഫീസ്
ആറാം സെമ​സ്റ്റർ ബി.ടെക് ഡിഗ്രി (2013 സ്‌കീം) സപ്ലി​മെന്ററി/സെഷ​ണൽ ഇംപ്രൂ​വ്‌മെന്റ് പരീക്ഷകൾ ഡിസം​ബർ 2019 ന്റെ ഓൺലൈ​ൻ രജി​സ്‌ട്രേ​ഷൻ ആരം​ഭി​ച്ചു. പിഴ​ കൂടാതെ 12 വരെയും 150 രൂപ പിഴ​യോടെ 14 വരെയും 400 രൂപ പിഴ​യോടെ നവം​ബർ 16 വരെയും അപേ​ക്ഷി​ക്കാം. സെഷ​ണൽ ഇംപ്രൂ​വ്‌മെന്റ് ചെയ്യുന്ന വിദ്യാർത്ഥി​കൾ സർവ​ക​ലാ​ശാ​ല​യിൽ നേരിട്ട് അപേ​ക്ഷി​ക്കു​ക.

പരീക്ഷാഫലം

കരി​യർ റിലേ​റ്റഡ് CBCSS ബി.സി.എ ഡിഗ്രി കോഴ്സിന്റെ നാലാം സെമസ്റ്റർ (2013 സ്‌കീമിനു മുൻപ് -2010 & 2011 അഡ്മി​ഷൻ​-​മേഴ്സി ചാൻസ് & 2012 അഡ്മി​ഷൻ​- സപ്ലി​മെന്ററി) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. പുനർമൂല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 8 വരെ ഓൺലൈൻ മുഖേന അപേ​ക്ഷി​ക്കാം.

നാലാം സെമ​സ്റ്റർ എം.​എസ്‌സി ബോട്ടണി, എം.എ മല​യാളം പരീ​ക്ഷാ​ഫലങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ചു. ഉത്ത​ര​ക്ക​ട​ലാ​സു​ക​ളുടെ സൂക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കുള്ള അവ​സാന തീയതി 11.

നാലാം സെമ​സ്റ്റർ എം.​എ ഹിസ്റ്റ​റി, എം.എ സംസ്‌കൃതം സ്‌പെഷ്യൽ (വേ​ദാ​ന്ത, ന്യായ, വ്യാക​ര​ണ, സാഹി​ത്യ, ജ്യോതി​ഷ), എം.കോം പരീ​ക്ഷ​ക​ളുടെ​ ഫലം പ്രസി​ദ്ധീ​ക​രി​ച്ചു.

ത്രിദിന സെമി​നാർ

ഓറി​യന്റൽ റിസർച്ച് ഇൻസ്റ്റി​റ്റിയൂട്ട് ആൻഡ് മാനു​സ്‌ക്രിപ്ട് ലൈബ്ര​റി, കാര്യ​വട്ടം ക്യാമ്പ​സ്, 20 മുതൽ 22 വരെ 'Ancient Numerals and Measures in South India' എന്ന വിഷ​യ​ത്തിൽ ത്രിദിന സെമി​നാർ സംഘ​ടി​പ്പി​ക്കു​ന്നു. പങ്കെ​ടു​ക്കു​വാൻ താല്പ​ര്യ​മുള്ളവർ 10-നു മുമ്പായി 0471-2308421, 9895561955 നമ്പരുകളിൽ ബന്ധ​പ്പെ​ടണം.