വെഞ്ഞാറമൂട് : റോഡിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്‌തതിന് ബൈക്ക് യാത്രികരായ മൂന്ന് പേരെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർകൂടി അറസ്റ്റിലായി. വെമ്പായം ചാത്തൻപാട് ജാസ് മൻസിലിൽ അൽ ജാസിഫ് യാസി (21), വെമ്പായം സഫിൽ ഇൻ നിസ മൻസിലിൽ മിഥിലാജ് (30), വെമ്പായം ചാത്തൻപാട് കല്ലുവെട്ടാൻ കുഴി മുബാറക് ഹൗസിൽ മുനീർ (21) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നും ഒമ്പതും പത്തും പ്രതികളാണിവർ. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ ആറു പേർ റിമാൻഡിലാണ്. കേസിൽ ഒരാളെക്കൂടി പിടികൂടാനുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30നായിരുന്നു സംഭവം.