തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക,അദ്ധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകുക,പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌കൂൾ ടീചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു) സെക്രട്ടേറിയറ്റ് ധർണ നടത്തി.കെ.എം ഷാജി എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.യു പ്രസിഡന്റ് എ.കെ സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.വി.കെ ഇബ്രാഹിംകുഞ്ഞ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എ മാരായ കെ.എൻ.എ ഖാദർ,പി. ഉബൈദുള്ള,പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ,ടി.വി ഇബ്രാഹിം,എം.സി ഖമറുദ്ദീൻ,കെ.എസ്.ടി.യു ജനറൽ സെക്രട്ടറി വി.കെ മൂസ,അബ്ദുള്ള വാവൂർ,കരീം പടുകുണ്ടിൽ തുടങ്ങിയവർ സംസാരിച്ചു.