തിരുവനന്തപുരം: ജോലിസമയം എട്ടു മണിക്കൂറായി നിജപ്പെടുത്തുക, അധിക ജോലിക്ക് ആനുപാതികമായി ഡ്യൂട്ടി ഒാഫ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ രാപകൽ സത്യാഗ്രഹം അവസാനിപ്പിച്ചു. സമാപന യോഗം വി.ഡി.സതീശൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.