വിതുര:കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ,കെ.എൻ.അൻസർ,പനയ്ക്കോട് വാർഡ് മെമ്പർ നട്ടുവൻകാവ് വിജയൻ,എൻ.സുകുമാരൻകുട്ടി, വിജയരാജ്,സെൽവരാജ്,പി.എം.പ്രകാശ്ബിജു,രമേശൻ,വൽസലരാജ്,ഗോപിനാഥൻനായർ എന്നിവർ പങ്കെടുത്തു. കോൺഗ്രസ് തൊളിക്കോട്,വിതുര,ആനപ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു.ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന, അനുസ്മരണസമ്മേളനം എന്നിവ ഉണ്ടായിരുന്നു.മണ്ഡലം പ്രസിഡന്റുമാരായ ചായം സുധാകരൻ,പാക്കുളം അയൂബ്,ജയപ്രകാശൻനായർ എന്നിവർ നേതൃത്വം നൽകി.