തിരുവനന്തപുരം : നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിപാർക്കിൽ ഇന്ന് വൈകിട്ട് 6ന് സംഘടിപ്പിച്ചിരിക്കുന്ന നവോത്ഥാന സ്മൃതി ബഹുജന കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഫാദ യൂജിൻ പെരേരയുടെ അദ്ധ്യക്ഷതയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥി ആയിരിക്കും. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. ഡോ. ധർമ്മരാജ് റസാലം, അബ്ദുൽ റഷീദ് കുട്ടമ്പൂർ, എ. നീലലോഹിതദാസൻ നാടാർ എന്നിവർ സംസാരിക്കും. സമിതി ജില്ലാസെക്രട്ടറി ആലുവിള അജിത്ത് സ്വാഗതവും ജില്ലാ ട്രഷറർ എം.പി. റസൽ നന്ദിയും പറയും. പ്രവർത്തകർ 5ന് മുൻപായി ഗാന്ധിപാർക്കിൽ എത്തിച്ചേരണമെന്ന് ആലംകോട് സുരേന്ദ്രനും വള്ളക്കടവ് നസീറും അറിയിച്ചു.