ആറ്റിങ്ങൽ:ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കച്ചേരിജംഗ്ഷനിൽ ഇന്ദിരാഗാന്ധി ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടന്നു. മണ്ഡലം പ്രസിഡന്റ് ആറ്റിങ്ങൽ സതീഷ് അദ്ധ്യക്ഷത വഹിച്ചു.വി.എസ്.അജിത് കുമാർ,​തോട്ടവാരം ഉണ്ണികൃഷ്ണൻ,​ ആലംകോട് ജോയി,​ബാലകൃഷ്ണൻ,​സെയ്ഫുദ്ദീൻ,​ബഷീർ,​സത്താർ,​ബാബു,​പ്രസേനൻ എന്നിവർ സംസാരിച്ചു.