liverpool

ലണ്ടൻ : ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ ആഴ്സനലിന്റെ വെല്ലുവിളി പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് ലിവർപൂൾ ഇംഗ്ളീഷ് ലീഗ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടറിലെത്തി. നിശ്ചിത സമയത്ത് ഇരുടീമുകളും 5-5ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ 5-4 നായിരുന്നു ഷൂട്ടൗട്ടിലെ ലിവർപൂളിന്റെ വിജയം. ഡാനി കെബല്ലോസ് എടുത്ത പെനാൽറ്റികിക്ക് ലക്ഷ്യത്തിലെത്താതെ പോയതാണ് ലിവർപൂളിന് ജയം നൽകിയത്.

ആറാം മിനിട്ടിൽ ഷകോദ്രാൻ മുമ്പ് താഫിയുടെ സെൽഫ് ഗോളിലൂടെ മുന്നിലെത്തിയിരുന്ന ലിവർപൂളിനെ 19, 26, 36 മിനിട്ടുകളിലായി സ്കോർ ചെയ്ത ആഴ്സനൽ 3-1ന് പിന്നിലാക്കിയിരുന്നു. ആദ്യപകുതി അവസാനിക്കുന്നതിനുമുമ്പ് ഒരു ഗോൾകൂടി പെനാൽറ്റിവഴി ലിവർപൂളിന് ലഭിച്ചു. 3-2ന് ഇടവേള കഴിഞ്ഞെത്തിയ ആഴ്സനൽ 70-ാം മിനിട്ടിനകം ലീഡ് 5-4 ആയി ഉയർത്തിയിരുന്നു. എന്നാൽ ഇൻജുറി ടൈമിലെ ഡിക്ക് ഒറിജിയുടെ ഗോൾ പെനാൽറ്റി ഷൂട്ടൗട്ടിന് വഴിതുറന്നു.

മറ്റൊരു പ്രീക്വാർട്ടർ മത്സരത്തിൽ ചെൽസിയെ 2-1ന് കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടറിലെത്തി. 25-ാം മിനിട്ടിൽ പെനാൽറ്റിയിൽനിന്നും 73-ാം മിനിട്ടിൽ ഫ്രീകിക്കിൽ നിന്നും മാർക്കസ് റഷ്ഫോഡണ് യുണൈറ്റഡിന്റെ രണ്ട് ഗോളുകളും നേടിയത് 61-ാം മിനിട്ടിൽ ബത്‌ഷുവായ് ആണ് ചെൽസിയുടെ ആശ്വാസ ഗോൾ നേടിയത്.

മറ്റൊരു മത്സരത്തിൽ വോൾവർ ഹാംപ്ടണിനെ 2-1ന് തോൽപ്പിച്ച ആസ്റ്റൺ വില്ലയും ക്വാർട്ടറിലെത്തി.

1-0

ആറാം മിനിട്ടിൽ മുസ്‌താഫിയുടെ സെൽഫ് ഗോളിലൂടെ ലിവർപൂൾ മുന്നിൽ

1-1

19-ാം മിനിട്ടിൽ ടോറിയയിലൂടെ കളി സമനിലയിൽ

1-2

26-ാം മിനിട്ടിൽ മാർട്ടിനെല്ലി ആഴ്സനലിനെ മുന്നിലെത്തിക്കുന്നു

1-3

36-ാം മിനിട്ടിൽ വീണ്ടും മാർട്ടിനെല്ലിയുടെ ഗോൾ

2-3

43-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ മിൽനർ ലിവർപൂളിനായി

ഒരു ഗോൾ നേടുന്നു

2-4

മെയ്‌റ്റലൻഡ് വൈൽസ് ആഴ്സനലിന്റെ ലീഡുയർത്തുന്നു

3-4

56-ാം മിനിട്ടിൽ ഒാക്‌സലൈഡ് ചേമ്പർ ലൈന്റെ ഗോൾ

4-4

62-ാം മിനിട്ടിൽ ഒറിജി സ്കോർ തുല്യമാക്കുന്നു

4-5

70-ാം മിനിട്ടിൽ വിൽലോക്ക് ആഴ്സനലിനെ മുന്നിലെത്തിക്കുന്നു

5-5

ഇൻജുറി ടൈമിൽ ഒറിജിയുടെ രണ്ടാം ഗോളിലൂടെ വീണ്ടും സമനില

ഷൂട്ടൗട്ടിൽ ലിവർപൂളിനായി മിൽനർ, ആദം ലല്ലാന, ബ്രൂസ്റ്റർ, ഒറിജി, ജോൺസ് എന്നിവർ കിക്കുകൾ ഗോളാക്കി.

ആഴ്സനലിനായി ബെല്ലെറിൻ, ഗ്യൂൻഡോവ്സി, മാർട്ടിനെല്ലി, മെയ്‌റ്റലാൻഡ് നെയ്ൽ എന്നിവർ ഗോളാക്കി. നാലാംകിക്ക് കബല്ലോസ് പാഴാക്കി.