തിരുവനന്തപുരം: 'പത്മരാജന്റെ സാഹിത്യലോകം' എന്ന വിഷയത്തിൽ പത്മരാജൻ സ്മാരക ട്രസ്റ്റിന്റെ ഏകദിന സെമിനാർ പബ്ലിക് ലൈബ്രറി ഹാളിൽ 11ന് രാവിലെ 10ന് നടക്കും. മലയാളത്തിലെ പ്രമുഖ എഴുത്തുകാരും നിരൂപകരും പങ്കെടുക്കുന്ന സെമിനാറിൽ സാഹിത്യ, ഗവേഷക വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും എഴുത്തുകാർക്കും പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 9544053111.