nh-raod-1

പാറശാല: ദേശീയപാതയിൽ ഉടനീളം രൂപപ്പെട്ടിട്ടുള്ള മരണ കുഴികൾ നികത്തി ദിനംപ്രതി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പാറശാലയിൽ പ്രതിഷേധ മാർച്ച് നടത്തി. പരശുവയ്ക്കൽ മുതൽ പാറശാല ജംഗ്‌ഷൻ വരെ നടത്തിയ മാർച്ചിനിടെ പ്രവർത്തകർ വഴിനീളെയുള്ള കുഴികളിൽ വാഴ നട്ടു. പാറശാല ജംഗ്‌ഷനിൽ ചേർന്ന പ്രതിഷേധ യോഗം മുൻ എം.എൽ.എ എ.ടി.ജോർജ് ഉദ്‌ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കൊല്ലിയോട് സത്യനേശൻ, ഡി.സി.സി സെക്രട്ടറി കൊറ്റാമം വിനോദ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതാക്കളായ കൊറ്റാമം മോഹനൻ, എസ്.രാജൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ലിജിത്ത്, സുജിത്ത്, പഞ്ചായത്ത് അംഗങ്ങളായ നിർമ്മലകുമാരി, ലാലി, ഷീബ, ഫ്രിജി, സുനിൽകുമാർ, സാവിത്രികുമാരി, പ്രവർത്തകരായ താര, വിൻസൻ തുടങ്ങിയവർ പങ്കെടുത്തു. കോൺഗ്രസ് പാറശാല, പരശുവയ്ക്കൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജാഥക്ക് മണ്ഡലം പ്രസിഡന്റുമാരായ പവതിയാൻവിള സുരേന്ദ്രൻ, പെരുവിള രവി എന്നിവർ നേതൃത്വം നൽകി.