വെള്ളറട: സ്റ്റുഡിയോ കുത്തിതുറന്ന് കാമറയും പണവും കവർന്നു. കണ്ടം തിട്ടയിൽ മന്ദിരം സ്റ്റുഡിയോയുടെ പൂട്ട് തകർത്താണ് എൻപതിനായിരം രൂപ വിലവരുന്ന കാമറയും മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഏഴായിരം രൂപയും കവർന്നത്. ഇന്നലെ രാവിലെ സ്റ്റുഡിയോ തുറക്കാനെത്തിയ ഉടമ പൂട്ട് തകർത്തനിലയിൽ കണ്ടതിനെ തുടർന്ന് നെയ്യാർ ഡാം പൊലീസിനെ വിവരമറിയിച്ചു. എസ്. ഐ സാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കൂടുതൽ അന്വേഷണത്തിനായി വിരൽ അടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.