ബാലരാമപുരം: കൈതോട്ടുകോണം പാലത്തിന് സമീപം കനാൽബണ്ട് പൊട്ടിയൊഴുകിയത് പരിസരവാസികളെ ഭീതിയിലാഴ്ത്തി. കനാലിൽ നിന്നും പരിസരത്തെ വീടുകളിലേക്ക് കഴിഞ്ഞ ദിവസം വെള്ളം കയറി. കൈതോട്ടുകോണം വണ്ടിത്തടം വീട്ടിൽ 81 വയസ്സുള്ള വൃദ്ധയെ ഇവരുടെ ഷീറ്റ് മേഞ്ഞ കെട്ടിടം നിലംപൊത്താറായതിനെ തുടർന്ന് ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. സമീപവാസികളായ സനൽ,​ തങ്കപ്പൻ എന്നിവരുടെ വീടും അപകടാവസ്ഥയിലാണ്. ഇവരെയും മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഭീഷണി നേരിടുന്ന കുടുംബങ്ങൾ റവന്യൂ അധികൃതർക്ക് പരാതി നൽകി.