തിരുവനന്തപുരം: മത്സരങ്ങളിൽ സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും കുട്ടികളുടെ കലാവാസനകൾ പ്രകടിപ്പിക്കാൻ അവസരം നൽകുകയാണ് വേണ്ടതെന്ന് മുൻ എം.എൽ.എ വി.ശിവൻകുട്ടി പറഞ്ഞു.ശ്രീചിത്തിര തിരുനാൾ സ്‌മാരക സംഗീത നാട്യകലാ കേന്ദ്രത്തിന്റെ അനന്തപുരി നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ സൗന്ദര്യ മത്സരത്തിൽ ജേതാക്കളായവർക്ക് സമ്മാനം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ എം.എൽ.എ ശോഭനാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ഡോ.ബിജു രമേശ് ആശംസകൾ നേർന്നു. എസ്.എഫ്.എസ് ചെയർമാൻ കെ.ശ്രീകാന്ത്, കേരള ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് ഷിബു പ്രഭാകർ,കലാകേന്ദ്ര ചെയർമാൻ ഡോ.ജി.രാജ്മോഹൻ, ഡോ.സ്വീറ്റി, ഡോ.നിമ്മി തുടങ്ങിയവർ പങ്കെടുത്തു. പിന്നണി ഗായകൻ ജി.വേണുഗോപാലിനെ ശിവൻകുട്ടി പൊന്നാടയണിയിച്ചു. ലിറ്റിൽ കിംഗ് ആയി ഹൃത്വിക് ശങ്കറും ലിറ്റിൽ ക്വീൻ ആയി അനാമിക കൃഷ്ണയും തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങളും നൽകി. തുടർന്ന് ജി.വേണുഗോപാലിന്റെ നേതൃത്വത്തിൽ ഗാനാമൃതം പരിപാടി അരങ്ങേറി.