തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് പടിക്കൽ ഏകദിന സത്യാഗ്രഹം സംഘടിപ്പിക്കും. ജി.എസ്.മോട്ടിലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമരസമിതി ജില്ലാ കൺവീനർ എം.എം.നജിം അദ്ധ്യക്ഷത വഹിക്കും. ജോയിന്റ് കൗൺസിൽ ചെയർമാൻ ജി.മോട്ടിലാൽ സംസാരിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ജനറൽ സെക്രട്ടറി എസ്.വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്യും.