cristiano

ടൂറിൻ : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ ജെനോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയ യുവന്റസ് കഴിഞ്ഞ ദിവസം ഇന്റർ മിലാൻ സ്വന്തമാക്കിയിരുന്ന ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

യുവന്റസിന്റെ തട്ടകമായ ടൂറിനിലെ അലിയൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 36-ാം മിനിട്ടിൽ ആദ്യം സ്കോർ ചെയ്തത് ആതിഥേയരായിരുന്നു. ബൊസൂച്ചിയായിരുന്നു സ്കോറർ. എന്നാൽ, 40-ാം മിനിട്ടിൽ കൗമെയിലൂടെ ജെനോവ കളി സമനിലയിലാക്കി. സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ മത്സരത്തിന്റെ 97-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോ സ്കോർ ചെയ്തെങ്കിലും ഓഫ് സൈഡായി. തൊട്ടുപിന്നാലെ തന്നെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ടീമിനെ വിജയിപ്പിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ.

2. ചുവപ്പുകാർഡ്

ഇന്നലെ യുവന്റസിന്റെയും ജെനോവയുടെയും ഓരോതാരങ്ങൾ ചുവപ്പുകാർഡ് കണ്ട് പുറത്തായി. 51-ാം മിനിട്ടിൽ ഡൈബാലയെ പിടിച്ചു തള്ളിയതിന് ജെനോവയുടെ കമ്പാട്ടയാണ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത്. 89-ാം മിനിട്ടിൽ റബിയോട്ടിനാണ് രണ്ടാം മഞ്ഞയും മാർച്ചിംഗ് ഓർഡറും ലഭിച്ചത്.

പോയിന്റ് നില

(ടീം, കളി, പോയിന്റ് ക്രമത്തിൽ)

യുവന്റസ് - 10-26

ഇന്റർമിലാൻ 10-25

അറ്റ്ലാന്റ -10-21

റോമ 10-19

ലാസോ 10-18