തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാകമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സ്റ്റെഫി ജെ. ജോർജ്ജ്‌, സംഘടനാ ഭാരവാഹികളായ കെ. ഉണ്ണികൃഷ്ണൻ, കെ. അനിൽകുമാർ, പി. ബിജു, വി. വിനോദ്, സി. റിജിത്, സി.എസ്. ജോയൽസിംഗ്, പി.എസ്. ഷാജി, പി. സന്ധ്യ, ജോണിജോസ്, കെ. സുരേന്ദ്രൻ, എസ്. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.