പാറശാല: തിരുവനന്തപുരം - കന്യാകുമാരി റെയിൽവേ പാതയിൽ പാറശാല പഞ്ചായത്ത് ആഫീസിന് സമീപം ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് രാവിലെ രണ്ട് മണിക്കൂർ ട്രെയിൻ ഗതാഹതം തടസപ്പെട്ടു. ഇന്നലെ പുലർച്ചെ അഞ്ചുമണിക്കായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. വിവരമറിഞ്ഞ് റെയിൽവേ അധികൃതരുടെ അടിയന്തിര ഇടപെടലുകളെ തുടർന്ന് ട്രാക്കിലെ മണ്ണ് പൂർണമായും നീക്കിയ ശേഷം രാവിലെ 7ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു. മണ്ണിടിഞ്ഞ ഭാഗത്ത് മൺ നിറച്ച ചാക്കുകൾ അടുക്കി ഭിത്തി ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.