തിരുവനന്തപുരം : കിസാൻ കോൺഗ്രസ് ജില്ലാ കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണവും കർഷക പുനരർപ്പണദിന പരിപാടികളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാരായമുട്ടം എം.എസ്. അനിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.പി.സി.സി. വൈസ് പ്രസിഡന്റ് എൻ. പീതാംബരക്കുറുപ്പ്, ഡി.സി.സി. ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷ്, കിസാൻ കോൺഗ്രസ് ഭാരവാഹികളായ ഉള്ളൂർ വത്സല കുമാർ, അടയമൺ മുരളി, കള്ളിക്കാട് രാജേന്ദ്രൻ, മാരായമുട്ടം രാജേഷ്, കുമാരപുരം രാജേഷ്, കട്ടയ്ക്കോട് തങ്കച്ചൻ, കഴക്കൂട്ടം അനീഷ്, വടകര വാസുദേവൻ നായർ, എം.എൽ. ഉഷാരാജ്, പുഷ്പ ജയൻ, ഷിജി കേശവൻ, പേയാട് മണികണ്ഠൻ, ശാസ്തമംഗലം അരുൺ, പുതുക്കുളങ്ങര മണികണ്ഠൻ, ആര്യങ്കോട് വിദുകുമാർ തുടങ്ങിയവർ സംസാരിച്ചു.